അനുമോദനം സംഘടിപ്പിച്ചു
1298905
Wednesday, May 31, 2023 7:25 AM IST
മട്ടന്നൂർ: കണ്ടംകുന്ന് ഗ്രെയ്സ് ക്ലിനിക് ആൻഡ് ലാബിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ വിജയികളെ അനുമോദിച്ചു.
ക്ലിനിക്കിൽ നടന്ന അനുമോദന ചടങ്ങ് മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ഡോ. എ. ജോസഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ഒ. ഗംഗാധരൻ, വാർഡ് മെംബർ കെ. അശോകരൻ, ബി. വേലായുധൻ, എൻ. സുമേഷ്, പി. പുരുഷോത്തമൻ, ബി.ടി. കുഞ്ചു, ഡോ. ഗ്രെയ്സ് എ. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.