കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്
1298902
Wednesday, May 31, 2023 7:18 AM IST
പയ്യന്നൂർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ നിർമാണ തൊഴിലാളിക്ക് പരിക്ക്. ജോലിക്കായി പോകുകയായിരുന്ന കെ. ജയനാണ് (40) പരിക്കേറ്റത്. ഇയാളെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ കാങ്കോൽ വലിയചാൽ സ്കൂളിന് സമീപമാണ് സംഭവം.
കാട്ടുപന്നിയുടെ അക്രമണത്തിൽ മുട്ടിന് സാരമായി പരിക്കേൽക്കുകയായിരുന്നു.