മണിപ്പുർ സംഘർഷം അമർച്ച ചെയ്യുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടു: ജനാധിപത്യ കേരള കോൺഗ്രസ്
1298901
Wednesday, May 31, 2023 7:18 AM IST
ചെമ്പേരി: മണിപ്പുരിൽ ആഴ്ചകളായി തുടരുന്ന അക്രമസംഭവങ്ങൾ നിയന്ത്രണത്തിലാക്കുവാൻ കേന്ദ്ര സർക്കാർ അലംഭാവം കാട്ടുന്നതായി ജനാധിപത്യ കേരളാ കോൺഗ്രസ്. മണിപ്പുരിൽ ഇതിനോടകം നിരവധി ക്രൈസ്തവ ആരാധനാലയങ്ങൾ തകർക്കപ്പെട്ടു.
ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് വധിക്കുകയാണ്. ഇതിനെല്ലാം കേന്ദ്ര സർക്കാർ ഒത്താശ ചെയ്യുന്നതായും ജനാധിപത്യ കേരള കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി ആരോപിച്ചു. അക്രമകാരികളെയും അക്രമങ്ങളും തടയാൻ കേന്ദ്ര സർക്കാർ തയാറാകാണമെന്ന് ജില്ലാ സെക്രട്ടറി ടോമിച്ചൻ നടുത്തൊട്ടിയിൽ ആവശ്യപ്പെട്ടു.