പ്രവാസി ഫെഡറേഷന് കളക്ടറേറ്റ് മാര്‍ച്ച്
1298900
Wednesday, May 31, 2023 7:18 AM IST
കണ്ണൂര്‍: അറുപത് വയസ് കഴിഞ്ഞവരും നാട്ടിലേക്ക് തിരിച്ചുവന്നവരുമായ പ്രവാസികള്‍ക്ക് പ്രവാസി ക്ഷേമനിധിയില്‍ ചേരുന്നതിനുള്ള അവസരം ഒരുക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ഫെഡറേഷന് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.
നോര്‍ക്ക റൂട്ട്സ് മുന്‍ അംഗം സി.എന്‍. ചന്ദ്രന് ഉദ്ഘാടനം ചെയ്തു. തിരിച്ചുവന്നു പത്തുവര്‍ഷം കഴിഞ്ഞാല്‍ പ്രവാസി സ്റ്റാറ്റസ് ഇല്ലാതാവുന്ന അവസ്ഥക്ക് മാറ്റം വരുത്തുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. പ്രവാസി ഫെഡറേഷന് ജില്ലാ പ്രസിഡന്റ് പി. നാരായണന് അധ്യക്ഷത വഹിച്ചു. താവം ബാലകൃഷ്ണന്, കുഞ്ഞില്ലത്ത് ലക്ഷ്മണന്, വിജയന് നണിയൂര്‍, കെ.എം സപ്ന, കെ.വി സാഗര്‍, സി. വിജയന് എന്നിവർ പ്രസംഗിച്ചു.