നാശനഷ്ടം സംഭവിച്ച കൃഷിയിടങ്ങൾ സന്ദർശിച്ചു
1298899
Wednesday, May 31, 2023 7:18 AM IST
ചപ്പാരപ്പടവ്: ബാലേശുഗിരിയിൽ കഴിഞ്ഞദിവസം ഉണ്ടായ കാറ്റിൽ നാശനഷ്ടം സംഭവിച്ച സ്ഥലങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് സുനിൽ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. കൃഷി ഓഫീസർ പി. നാരായണൻ, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ ദിഗേഷ് കുമാർ, നിഷ എന്നിവരും ഒപ്പമുണ്ടായിരുന്നു.
രാജു പറപ്പള്ളി, തോമസ് അള്ളുംമ്പുറം, ഫ്രാൻസിസ് കൈതപ്പറമ്പിൽ, ജയിംസ് വളവനാട്ട്, ഓമനക്കുട്ടൻ ചാലാപ്പള്ളി, അനിൽ കല്ലുംതലയ്ക്കൽ എന്നീ കർഷകരുടെ വാഴ, തെങ്ങ്, റബർ എന്നീ കൃഷികളാണ് നശിച്ചത്.