കൊട്ടിയൂർ വൈശാഖ മഹോത്സവം: നെയ്യമൃത് സംഘം പുറപ്പെട്ടു
1298898
Wednesday, May 31, 2023 7:18 AM IST
കൂത്തുപറമ്പ്: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി പാതിരിയാട് തൃച്ഛംബരം മഠത്തിൽ നിന്ന് നെയ്യമൃത് സംഘം കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. കാരണവർ കെ.കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ 21 അംഗ സംഘമാണ് പുറപ്പെട്ടത്. എടയാർ, മണത്തണ എന്നീ കേന്ദ്രങ്ങളിൽ താമസിച്ച് വ്യാഴാഴ്ച സംഘം കൊട്ടിയൂരിലെത്തും.