‘വർണക്കൂടാരം' ബാലവേദി ശില്പശാല
1298897
Wednesday, May 31, 2023 7:18 AM IST
എരുവാട്ടി: എരുവാട്ടി ജനത വായനശാല ആൻഡ് ഗ്രന്ഥാലയം ബാലവേദി കുട്ടികൾക്കായി വായനശാല ഓഡിറ്റോറിയത്തിൽ ഏകദിന ശില്പശാല ‘വർണക്കൂടാരം' സംഘടിപ്പിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. ഉനൈസ് ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിയംഗം എം.വി. ജനാർദനൻ ക്ലാസ് നയിച്ചു.
വായനശാല പ്രസിഡന്റ് കെ.കെ. ശശി അധ്യക്ഷത വഹിച്ചു. അഞ്ജിമ രാജ് പരിശീലനം നല്കി. ജയ്സൻ പൊട്ടംപ്ലാക്കൽ വിജയികൾക്ക് സമ്മാനദാനം നൽകി. കലാ സാംസ്കാരിക വേദി പ്രസിഡന്റ് രാജേഷ് മാത്യു പുതുപ്പറമ്പിൽ, തടിക്കടവ് ബാങ്ക് ഡയറക്ടർ മാത്തുക്കുട്ടി മേനോനിക്കൽ, വായനശാല സെക്രട്ടറി തോമസുകുട്ടി പഴയിടത്ത് എന്നിവർ പ്രസംഗിച്ചു.