വാദ്യോപകരണങ്ങൾ നൽകി
1298895
Wednesday, May 31, 2023 7:18 AM IST
ഉദയഗിരി: ഉദയഗിരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ തരംഗിണി തലത്തണ്ണി, നവോദയ വനിതവാദ്യസംഘം എന്നിവക്ക് വാദ്യോപകരണങ്ങൾ നൽകി. ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ വാദ്യോപകരണ വിതരണം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ബിന്ദു ഷാജു അധ്യക്ഷത വഹിച്ചു. ഷീജ വിനോദ് , എം.സി. ജനാർദനൻ, പി.വി. വിഷ്ണു, സി.കെ. ഗിരീഷ്, സജി സെബാസ്റ്റ്യൻ, മുഹമ്മദാലി എന്നിവർ പ്രസംഗിച്ചു.