ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യവുമായി ധർണ
1298893
Wednesday, May 31, 2023 7:18 AM IST
കണ്ണൂർ: ലോകത്തിന് മുന്നിൽ ഇന്ത്യയുടെ യശസ് ഉയർത്തി കാണിച്ച വനിതാ കായിക താരങ്ങൾക്ക് പോലും മോദി ഭരണത്തിൽ രക്ഷയില്ലാതായിരിക്കുന്നുവെന്ന് കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി സുധീഷ് കടന്നപ്പള്ളി.
നീതിക്കുവേണ്ടി സമരം ചെയുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെഎസ്വൈഎഫും കെഎംഎഫും സംയുക്തമായി കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ ധർണാ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സുധീഷ് കടന്നപ്പള്ളി.
കെഎസ്വൈഎഫ് ജില്ലാ സെക്രട്ടറി കെ.വി. ഉമേഷ് അധ്യക്ഷനായി.