ഹെൽത്ത് പ്രമോട്ടർ നിയമനം
1298547
Tuesday, May 30, 2023 1:21 AM IST
കണ്ണൂർ: പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ജില്ലയിൽ നിലവിലുള്ള എസ്ടി പ്രമോട്ടർ/ഹെൽത്ത് പ്രമോട്ടർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ള 20നും 35നും ഇടയിൽ പ്രായമുള്ള പട്ടികവർഗ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം.
പിവിടിജി/അടിയ/പണിയ/മലപണ്ടാര വിഭാഗങ്ങൾക്ക് എട്ടാം ക്ലാസ് പാസായാൽ മതി. നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ പാസായവർക്കും ആയുർവേദ/പാരമ്പര്യവൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്കും ഹെൽത്ത് പ്രമോട്ടർ നിയമനത്തിന് മുൻഗണന ലഭിക്കും.
നിയമന കാലാവധി രണ്ട് വർഷം. അപേക്ഷയിൽ അപേക്ഷകരുടെ താമസപരിധിയിൽപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് തെഞ്ഞെടുക്കണം.
നാളെ വൈകുന്നേരം അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ കണ്ണൂർ ഐടിഡിപി ഓഫീസ്, ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ, ആറളം ഫാം ടിആർഡിഎം ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. ഫോൺ: 0497-2700357.