കുടിയാന്മല വൈസ്മെൻ ക്ലബിന് മികവിന്റെ പുരസ്കാരം
1298546
Tuesday, May 30, 2023 1:21 AM IST
ചെമ്പേരി: വൈസ്മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഫൈവിലെ ഏറ്റവും മികച്ച ക്ലബായി കുടിയാന്മല വൈസ്മെൻ ക്ലബിനെ തെരഞ്ഞെടുത്തു.
ഇതോടൊപ്പം മികച്ച ഭാരവാഹികൾക്കുള്ള പുരസ്കാരം കുടിയാന്മല വൈസ്മെൻ ക്ലബ് പ്രസിഡന്റ് സോജൻ തോമസ് ഇരുപ്പക്കാട്ട്, സെക്രട്ടറി ബേബി ജോസഫ് വട്ടക്കുന്നേൽ, വൈസ് ലിംഗ് പ്രസിഡന്റ് കെവിൻ ബെന്നി മണ്ണംപ്ലാക്കൽ എന്നിവരും കരസ്ഥമാക്കി. തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ പുതിയ ഡിസ്ട്രിക്ട് ഗവർണർ വിനോദ് കുമാറിന്റെ സ്ഥാനാരോഹണത്തോടനുബന്ധിച്ച് നടന്ന അവാർഡുദാന ചടങ്ങ് ക്രൈംബ്രാഞ്ച് എസ്പി പി.പി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു.
കുടിയാന്മല വൈസ്മെൻ ക്ലബ് ഭാരവാഹികൾ മികച്ച ക്ലബിനുള്ള എവർറോളിംഗ് ട്രോഫിയും മികച്ച ഭാരവാഹികൾക്കുളള അവാർഡുകളും ഏറ്റുവാങ്ങി.