പ്ലസ് ടു പരീക്ഷയിൽ മികച്ച നേട്ടവുമായി ശിവപ്രിയ
1298542
Tuesday, May 30, 2023 1:21 AM IST
ചപ്പാരപ്പടവ്: കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ ഇംഗ്ലീഷിന് ഒരു മാർക്ക് മാത്രം നഷ്ടപ്പെടുത്തി 1200ൽ 1199 മാർക്ക് നേടി ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂളിലെ കെ. ശിവപ്രിയ.
പഠനത്തോടൊപ്പം തന്നെ മാത്സ് ക്വിസിലും ഡാൻസിലും കഴിഞ്ഞ വർഷങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച ശിവപ്രിയ സയൻസ് മെയിൻ ഗ്രൂപ്പ് എടുത്താണ് പഠനം നടത്തിയത്. മാത്സ് ക്വിസിൽ ജില്ലാതലത്തിൽ സമ്മാനം നേടിയിരുന്നു.
കൂടാതെ സ്കൗട്ട് ആൻഡ് ഗൈഡ്സിൽ രാജ്യപുരസ്കാരവും നേടിയിരുന്നു. ചപ്പാരപ്പടവ് മാവിച്ചേരിയിലെ മീതലെ പുരയിൽ കെ. അശോകൻ-സി. ഷീന ദമ്പതികളുടെ മകളാണ് ശിവപ്രിയ.
മികച്ച വിജയം കരസ്ഥമാക്കിയ ശിവപ്രിയയെ സ്കൂൾ പ്രിൻസിപ്പൽ എം.പി. അഹമ്മദിന്റെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു.