കെ-സ്റ്റോർ ഫലപ്രദമായി ഉപയോഗിക്കണം: സ്പീക്കർ എ.എൻ. ഷംസീർ
1298541
Tuesday, May 30, 2023 1:21 AM IST
കണ്ണൂർ: കേരളത്തിൽ ആരംഭിക്കുന്ന കെ-സ്റ്റോറുകൾ ജനങ്ങൾ ഫലപ്രദമായി ഉപയോഗിക്കണമെന്ന് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ആരംഭിക്കുന്ന കെ-സ്റ്റോറിന്റെ തലശേരി താലൂക്ക്തല ഉദ്ഘാടനം കതിരൂർ മലാലിൽ നിർവഹിക്കുകയായിരുന്നു സ്പീക്കർ.
സാങ്കേതികവിദ്യ വികസിക്കുമ്പോൾ ആർക്കും അതിനോട് മുഖംതിരിഞ്ഞ്നിൽക്കാനാകില്ല. അതിന്റെ ഭാഗമായാണ് കേരളത്തിൽ കെ-സ്റ്റോർ ഉൾപ്പെടെ തുടങ്ങുന്നത്. സ്വകാര്യ സ്ഥാപനങ്ങളോട് കിടപിടിക്കുന്ന രീതിയിലാണ് കേരളത്തിൽ ഇപ്പോൾ പല സർക്കാർ സംരംഭങ്ങളും തുടങ്ങുന്നത്.
കാരണം സർക്കാർ സ്ഥാപനങ്ങൾ അത്രത്തോളം മെച്ചപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സനിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സനില പി. രാജ്, ജില്ലാ സപ്ലൈ ഓഫീസർ കെ. അജിത്ത് കുമാർ, താലൂക്ക് സപ്ലൈ ഓഫിസർ എസ്. മധുസൂദനൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സുരേഷ്ബാബു പുത്തലത്ത്, പൊന്ന്യം കൃഷ്ണൻ, ബഷീർ ചെറിയാണ്ടി, കെ.വി. രജീഷ്, ഒ. ഹരിദാസൻ, രതീശൻ മുള്ളോറ എന്നിവർ പ്രസംഗിച്ചു