ഉന്നത ഉദ്യോഗസ്ഥ സംഘം രാജഗിരി, ചൂരപ്പടവ് ക്വാറികൾ സന്ദർശിച്ചു
1298540
Tuesday, May 30, 2023 1:20 AM IST
ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് ഭരണ സമിതിയുടെ പരാതിയെ തുടർന്ന് ആർഡിഒയുടെ നേതൃത്വത്തിൽ ഉന്നതതല ഉദ്യോഗസ്ഥ സംഘം രാജഗിരി, ചൂരപ്പടവ് ക്വാറികൾ സന്ദർശിച്ചു.
ജില്ലാ ജിയോളജിസ്റ്റ്, ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസർ, ജില്ലാ പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, പയ്യന്നൂർ തഹസിൽദാർ എം.കെ. മനോജ് കുമാർ അടക്കമുള്ള ഉദ്യോഗസ്ഥർ പഞ്ചായത്ത് ഭരണാധികാരികളോടൊപ്പമാണു ക്വാറികൾ സന്ദർശിച്ചത്.
അടിയന്തര നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് സംഘം ഉറപ്പു നൽകുകയും ചെയ്തു. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ, പഞ്ചായത്തംഗങ്ങൾ എന്നിവർ സംഘത്തോടൊപ്പമുണ്ടായിരുന്നു.