പന്നിയൂരിൽ കാറ്റിലും മഴയിലും വ്യാപക കൃഷിനാശം; ഗതാഗതം താറുമാറായി
1298539
Tuesday, May 30, 2023 1:20 AM IST
പെരുന്പടവ്: പന്നിയൂർ, ചെറുകര, പാറോക്കാട് എന്നിവിടങ്ങളിൽ ഇന്നലെ വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം.
റോഡിൽ മരങ്ങൾ കടപുഴകിയും ഇലക്ട്രിക് പോസ്റ്റുകൾ പൊട്ടി വീണും ഗതാഗതം തടസപെട്ടു.
തളിപ്പറമ്പിൽ നിന്ന് ഫയർ സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടി, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ കെ.വി. സഹദേവൻ എന്നിവരുടെ നേതൃത്വ ത്തിൽ എത്തിയ അഗനിരക്ഷാസേനയാണ് മരങ്ങളും മറ്റും വെട്ടിനീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.
കാർഷിക വിളകൾക്കും വ്യാപക നാശമുണ്ടായി. റബർ മരങ്ങൾ അടയ്ക്കം 150 ഓളം മരങ്ങൾ റോഡിലും പറമ്പുകളിലുമായി പൊട്ടിവീണു.
മരങ്ങളും മറ്റും നീക്കം ചെയ്യാൻ അഗ്നിശമന സേനാംഗങ്ങളായ ടി. വിജയ്, എ.എഫ്. ഷിജോ, പി. വിപിൻ, പി.കെ. ധനഞ്ജയൻ, പി. ചന്ദ്രൻ എന്നിവരും കെഎസ്ഇബി ഉദ്യോഗസ്ഥരും നാട്ടുകാരും ഉണ്ടായിരുന്നു.