ഇരിട്ടി ഹയർ സെക്കൻഡറിയിൽ വിജയാഹ്ലാദറാലി
1298538
Tuesday, May 30, 2023 1:20 AM IST
ഇരിട്ടി: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടി സംസ്ഥന തലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ വിജയാഹ്ലാദ റാലി നടത്തി.
വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, ജനപ്രതിനിധികൾ തുടങ്ങിയവർ റാലിയിൽ അണിനിരന്നു. കീഴൂരിൽ ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപകൻ എം. ബാബു അധ്യക്ഷനായിരുന്നു.
നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർമാരായ പി.പി. ജയലക്ഷ്മി, കെ. നന്ദനൻ, വി.പി. അബ്ദുൾ റഷീദ്, പി. രഘു, പ്രിൻസിപ്പൽ കെ.ഇ. ശ്രീജ, സന്തോഷ് കോയിറ്റി, ആർ.കെ. ഷൈജു, ആർ.കെ. മിനി, ഷൈനിയോഹന്നാൻ, കെ.വി. സുജേഷ് ബാബു, പി.വി. ശശീന്ദ്രൻ, ടി. തുളസീധരൻ എന്നിവർ പ്രസംഗിച്ചു.
കീഴൂരിൽ നിന്ന് ആരംഭിച്ച റാലി ഇരിട്ടി നഗരം വലംവച്ച് പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു.
അധ്യാപകരായ ബിജുകുമാർ, എം. പുരുഷോത്തമൻ, ഇ.പി. അനീഷ് കുമാർ, കെ. ബെൻസി രാജ്, പി. മനീഷ്, സി. ഹരീഷ്, പി.പി. ഷമീർ, റീന, റംല, മേഘ്നറാംദീപ റോയി, ബേബി ബിന്ദു, അപർണ എന്നിവർ നേതൃത്വം നൽകി.