ഇടിമിന്നലിൽ നീർവേലിയിൽ വൻ നാശം
1298535
Tuesday, May 30, 2023 1:20 AM IST
മട്ടന്നൂർ: ഇടിമിന്നലിൽ വീടിനു നാശം. വൈദ്യുതി സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു. പിഞ്ചുകുട്ടികൾ ഉൾപ്പെടെ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം കനത്ത മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലിൽ നീർ വേലിയിൽ വൻ നാശം. നീർവേലി അളകാപുരിയിലെ ബൈത്തുൽ ബദ്രീയ്യ വീട്ടിൽ എം.പി. മമ്മൂട്ടിയുടെ വീട്ടിലാണു ഇടിമിന്നലിൽ നാശമുണ്ടായത്.
വീടിനകത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പിഞ്ചുകുട്ടികൾ ഉൾപ്പെടെയുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇടിമിന്നൽ വീടിനകത്തേക്കു കയറിയതോടെ വീട്ടുകാർ പരിഭ്രാന്തരായി. വീടിനകത്തെയും പുറത്തെയും സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ച് തീപ്പൊരി തെറിച്ചുവീണു. ബൾബുകളും പൊട്ടിത്തെറിച്ച് നാശം ഉണ്ടായി. നീർവേലി-ഉരുവച്ചാൽ-പഴശി മേഖലകളിൽ വൈദ്യുതി മുടങ്ങി.