ഇടച്ചേരി റസിഡന്റ്സ് അസോസിയേഷന് ഒന്നാം സ്ഥാനം
1298534
Tuesday, May 30, 2023 1:20 AM IST
കണ്ണൂർ: ഫെഡറേഷൻ ഓഫ് റസിഡന്റ്സ് അസോസിയേഷന്റെയും (ഫെറ) ചാലയിലെ കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ നടത്തിയ കണ്ണൂർ ജില്ലയിലെ മികച്ച റസിഡന്റ്സ് അസോസിയേഷനെ കണ്ടെത്തുന്ന 'നല്ല വീട് നല്ല നാട്' മത്സരത്തിൽ ഇടച്ചേരി റസിഡന്റ്സ് അസോസിയേഷൻ ഒന്നാം സ്ഥാനവും ഒരു ലക്ഷം രൂപയും നേടി.
കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവർ ചേർന്ന് വിജയികൾക്കുള്ള ട്രോഫിയും കാഷ് അവാർഡും സമ്മാനിച്ചു. അസോസിയേഷൻ പ്രസിഡന്റ് ജോർജ് തയ്യിൽ, സെക്രട്ടറി ആർ. അനിൽ കുമാർ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.