പീറ്റർ സാർ ഓർമയാകുന്പോൾ...
1298533
Tuesday, May 30, 2023 1:20 AM IST
ഇരിട്ടി: ഇരിട്ടിയുടെ വികസനത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു ഇന്നലെ അന്തരിച്ച കീഴൂർ ചാവശേരി പഞ്ചായത്ത് റിട്ട. സ്പെഷൽ ഗ്രേഡ് എക്സിക്യൂട്ടീവ് ഓഫീസർ പീറ്റർ മരോട്ടിക്കൽ.1948 കളിൽ കുടിയേറിയ കർഷക കുടുംബത്തിലെ അംഗമായിരുന്ന അദ്ദേഹം ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളുടെ ആദ്യകാല നിർവഹണ ഉദ്യോഗസ്ഥനായിരുന്നു.
പൊതുപ്രവർത്തകൻ, പഞ്ചായത്ത് അംഗം എന്നീ നിലകളിൽ ഇരിട്ടിയുടെ വികസനത്തിന് ഒട്ടേറെ സംഭാവനകൾ നൽകി. ആറളം, അയ്യൻകുന്ന് മേഖലകളിൽ 1958 കാലഘട്ടങ്ങളിൽ കാൽനടയായി യാത്ര ചെയ്തു ജോലി ചെയ്ത അദ്ദേഹം കഴിഞ്ഞ വർഷം തന്റെ അനുഭവങ്ങൾ "ഓർമകളിലൂടെ" എന്ന പേരിൽ പുസ്തകരൂപത്തിൽ പുറത്തിറക്കിയിരുന്നു.
പ്രായത്തിന്റെ അസ്വസ്ഥതകൾ മാറ്റിനിർത്തിയാൽ തൊണ്ണൂറാമത്തെ വയസിലും വളരെ സന്തോഷത്തോടെ കൃഷിപ്പണികളിലും വായനയിലും വ്യാപൃതനായിരുന്നു. കുടിയേറ്റത്തിന്റെ ഓർമകൾ സൂക്ഷിക്കുന്ന ഏതാനും ചില കണ്ണുകളിൽ ഒന്നായിരുന്നു അദ്ദേഹം.