400 കെവി ഇടനാഴി: ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗം ഇന്ന്
1298211
Monday, May 29, 2023 12:47 AM IST
ഇരിട്ടി: കരിന്തളം വയനാട് 400 കെവി ഇടനാഴി കടന്നു പോകുന്ന മലയോര മേഖലയിലെ കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത ജില്ലാ കളക്ടർമാരുടെ യോഗം ഇന്ന് നടക്കും. മലയോര മേഖലയിലെ കൃഷി ഭൂമിയിലൂടെ കടന്നുപോകുന്ന ലൈനിന്റെ നഷ്ട പരിഹാരം സംബന്ധിച്ച യാതൊരു അറിയിപ്പും ലഭിക്കാത്തത്തിൽ ഈ പ്രദേശത്തെ കർഷകർ കടുത്ത ആശങ്കയിലാണ്.
ഇക്കാര്യം ചൂണ്ടിക്കാട്ടി സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ വകുപ്പ് മന്ത്രിക്ക് നേരിട്ട് പരാതി നൽകിയതോടെയാണ് ചീഫ് സെക്രട്ടറി ഇക്കാര്യം ചർച്ച ചെയ്യാൻ കളക്ടർമാരുടെ യോഗം ഇന്ന് വിളിച്ചു ചേർത്തത്.