പ്രകൃതിവിരുദ്ധ പീഡനം: മദ്രസ അധ്യാപകനെതിരേ കേസ്
1298210
Monday, May 29, 2023 12:47 AM IST
കൂത്തുപറമ്പ്: വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകനെതിരേ പോക്സോ കേസ്. പത്തും പന്ത്രണ്ടും വയസുള്ള രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ചതായാണ് പരാതി. മദ്രസ അധ്യാപകൻ പെരിന്തൽമണ്ണ സ്വദേശി അഷ്റഫ് കുളത്തൂരിനെതിരേയാണ് രക്ഷിതാക്കൾ കണ്ണവം പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് ദിവസം മുന്‍പാണ് ഇയാൾ മദ്രസയിൽ അധ്യാപകനായി ചുമതലയേറ്റത്.
നവോദയ പ്രവേശനം: 31 വരെ അപേക്ഷിക്കാം
പെരിയ: ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നടപ്പ് അധ്യയന വര്‍ഷത്തില്‍ 11-ാം ക്ലാസില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിനായി ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിനുള്ള അപേക്ഷ www.navodaya.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി സ്വീകരിക്കുന്ന അവസാന തീയതി 31.
ഫോൺ: 0467 2234057, 8921080165.