വിശ്വാസപരിശീലന പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്തു
1298209
Monday, May 29, 2023 12:47 AM IST
കിളിയന്തറ: തലശേരി അതിരൂപതയിലെ 2023-2024 വിശ്വാസപരിശീലന പ്രവർത്തനവർഷം കിളിയ ന്തറ സെന്റ് മേരീസ് ദേവാലയത്തിൽ കുന്നോത്ത് ഫൊറോന വികാരി ഫാ. അഗസ്റ്റിൻ പാണ്ട്യാംമാക്കൽ ഉദ്ഘാടനം ചെയ്തു. വിശ്വാസ പരിശീലനകേന്ദ്രം അതിരൂപതാ ഡയറക്ടർ റവ. ഡോ. ജേക്കബ് വെണ്ണായപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. കിളിയന്തറ ഇടവക വികാരി ഫാ. തോമസ് തയ്യിൽ ആമുഖ സന്ദേശം നൽകി. ആരാധന സന്യാസിനി സമൂഹത്തിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ അനില മണ്ണൂർ, തോമസ് ഇല്ലിക്കൽകിഴക്കെയിൽ, ജോജി ജോർജ് നെടുംതുണ്ടതിൽ, ജിസ് പാറടിയിൽ, ജോമി ചൂരപ്പുഴ, ബ്രദർ അഖിൽ ഇല്ലിക്കൽ, കിളിയന്തറ ഇടവക അസി. വികാരി സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ, രാരിച്ചൻ നെടുമലയിൽ എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ വലിയ നോമ്പിന്റെ 50 ദിവസം മുടങ്ങാതെ പരിശുദ്ധ കുർബാനയിൽ പങ്കെടുത്ത കിളിയന്തറ ഇടവകാംഗങ്ങളായ സജ്ജയ് കാരാപ്പുഴ, സാന്ദ്ര കാരാപ്പുഴ, അലീഷ കിഴക്കേതകിടിയേൽ, അലീന കിഴക്കേതകിടിയേൽ എന്നിവർക്ക് സൈക്കിൾ വിതരണം ചെയ്തു.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 10 വിദ്യാർഥികളെ ആദരിച്ചു.