നിറംപൂശിയും പാലം ബലപ്പെടുത്താം; പുതിയ കണ്ടുപിടിത്തവുമായി കെഎസ്ടിപി
1298206
Monday, May 29, 2023 12:46 AM IST
എടൂർ: റീ ബിൽഡ് കേരളയുടെ ഭാഗമായി 128 കോടിയിൽ പരം രൂപ ചെലവിൽ നിർമിക്കുന്ന എടൂർ പാലത്തിൻകടവ് റോഡിൽ വെമ്പുഴയ്ക്ക് കുറുകെയുള്ള പാലം പുതുക്കി പണിയാൻ പുതുതന്ത്ര വുമായി കെഎസ്ടിപി.
40 വർഷം പഴക്കം ചെന്ന ഇടുങ്ങിയ പാലം പുതുക്കിപണിയാതെ പെയിന്റിംഗ് നടത്തിയായിരുന്നു പുതിയ ബലപ്പെടുത്തൽ തന്ത്രം
കാലപ്പഴക്കമുള്ള പാലത്തിൽ ഒരു മാസം മുന്പ് നടന്ന അപകടത്തിൽ കൈവരികൾ തകർത്ത് ടിപ്പർ പുഴയിലേക്ക് മറിഞ്ഞിരുന്നു.
പാലത്തിന്റെ കാലപ്പഴക്കവും അപകടം സ്ഥിതിയും പരിഗണിക്കാതെ വീണ്ടും ബലപ്പെടുത്തലിന്റെ പേരിൽ ലക്ഷങ്ങൾ ധൂർത്തടിക്കുകയാണ്.
പെയിന്റിംഗ് വർക്ക് നടത്തി ജനത്തിന്റെ കണ്ണിൽ പൊടിയിട്ടാണ് തട്ടിപ്പ്.