സർക്കാരുകൾ അധികനികുതി ചുമത്തി പാവങ്ങളെ പീഡിപ്പിക്കുന്നു: ചന്ദ്രൻ തില്ലങ്കേരി
1298205
Monday, May 29, 2023 12:46 AM IST
കാക്കയങ്ങാട്: കോർപറേറ്റ് സ്ഥാപനങ്ങൾക്കും വൻകിട മുതലാളിമാർക്കും നികുതി ഇളവുകളും സബ്സിഡികളും വായ്പകൾ എഴുതിതള്ളലും നൽകി തലോടുകയും പാവപ്പെട്ടവർക്ക് നികുതി ഭാരവും വിലക്കയറ്റവും ആനുകൂല്യനിഷേധവും നടത്തി പീഡിപ്പിക്കുകയുമെന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുഖമുദ്രയാക്കിയിരിക്കുകയാണെന്ന് കെപിസിസി മെംബർ ചന്ദ്രൻ തില്ലങ്കേരി അഭിപ്രായപ്പെട്ടു.
മോദി-പിണറായി സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കും മുഴക്കുന്ന് പഞ്ചായത്ത് ഭരണസമിതി വികസന കാര്യങ്ങളിൽ കാണിക്കുന്ന നിസംഗ നിലപാടിനുമെതിരെ യുഡിഎഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി കാക്കയങ്ങാട് ടൗണിൽ സംഘടിപ്പിച്ച സായാഹ്ന ധർണയും പൊതുയോഗവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒ. ഹംസ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നേതാവ് ടി.എൻ.എ. ഖാദർ മുഖ്യപ്രഭാഷണം നടത്തി. സുരേഷ് ചാലാറത്ത്, വി. രാജു, മൊയ്തീൻ ചാത്തോത്ത്, കെ.വി. റഷീദ്, സിബി ജോസഫ്, എ. കുഞ്ഞിരാമൻ, ബി. മിനി, ബേബി ജോൺ തെങ്ങുംപള്ളി, എ.വി. രാമകൃഷ്ണൻ, കെ.കെ. സജീവൻ, സജിതാ മോഹനൻ, കെ.പി. റംഷാദ്, ദീപ ഗിരീഷ്, പി. രമേശൻ എന്നിവർ പ്രസംഗിച്ചു.