രാജ്യത്തിന് അഭിമാനമുള്ള വ്യക്തിയായി മാറാൻ എല്ലാവർക്കും കഴിയണം: മേജർ രവി
1298204
Monday, May 29, 2023 12:46 AM IST
ഇരിട്ടി: രാജ്യത്തിന് അഭിമാനമുള്ള വ്യക്തിയായി മാറണം എന്ന തോന്നൽ എല്ലാവരുടെയും ഉള്ളിൽ ഉണ്ടാവണമെന്നും, നമ്മുക്ക് കിട്ടിയ ജീവിതം വെറുതേ ജീവിച്ചു തീർക്കാനുള്ളതല്ലെന്നും സിനിമാ സംവിധായകൻ മേജർ രവി. ഭൂട്ടാനിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സോഫ്റ്റ്ബോൾ മത്സരത്തിൽ ജേതാക്കളായ ടീമിലെ അംഗം തില്ലങ്കേരി പടിക്കച്ചാലിലെ അനുശ്രീ ഹരീന്ദ്രന് തദ്ദേശവാസികൾ നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിജയം നേടിയ വിദ്യാർഥികളെ മേജർ രവി അനുമോദിച്ചു.
വാർഡ് മെംബർ മനോജ് പടിക്കച്ചാൽ അധ്യക്ഷത വഹിച്ചു. പ്രഗതി വിദ്യാനികേതൻ പ്രിൻസിപ്പൽ വത്സൻ തില്ലങ്കേരി മുഖ്യ ഭാഷണം നടത്തി. പഞ്ചായത്തംഗം എം.കെ. ആനന്ദവല്ലി, എം.വി. ശ്രീധരൻ, പ്രജീഷ് കുന്നുമ്മൽ, കെ.ഇ. ബിജു എന്നിവർ പ്രസംഗിച്ചു.