മണക്കടവ് നീലക്കയത്ത് എറണാകുളം സ്വദേശി പുഴയിൽ വീണുമരിച്ചു
1298041
Sunday, May 28, 2023 10:07 PM IST
മണക്കടവ്: ആലക്കോട് മണക്കടവ് നീലക്കയത്ത് എറണാകുളം സ്വദേശിയായ മധ്യവയസ്കൻ പുഴയിൽ വീണു മരിച്ചു. കണ്ണൂർ പള്ളിക്കുന്നിൽ താമസക്കാരനായ ജേക്കബ് വിൽഫ്രെഡ് (50) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഒരു ചടങ്ങിൽ പങ്കെടുക്കാനായി കണ്ണൂരിൽ നിന്ന് പത്തു പേരടങ്ങിയ സംഘത്തോടൊപ്പം വിനോദസഞ്ചാര കേന്ദ്രമായ നീലക്കയത്ത് എത്തിയതായിരുന്നു. ഇതിനിടെ കുളിക്കുവാനായി പുഴയിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി വീണതാണ് മരണകാരണമെന്ന് പറയുന്നു. തളിപ്പറന്പിൽനിന്ന് അഗ്നിശരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.