ബേക്ക് കേരള സംസ്ഥാന സമ്മേളനം 30 ന് കണ്ണൂരിൽ
1298033
Sunday, May 28, 2023 7:14 AM IST
കണ്ണൂർ: ബേക്കറി ഉടമകളുടെ സംഘടനയായ ബേക്കേഴ്സ് അസോസിയേഷൻ (ബേക്ക്) കേരളയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം 30 ന് കണ്ണൂർ പയ്യാമ്പലം കൃഷ്ണ ബീച്ച് റിസോർട്ടിൽ നടക്കും.
രാവിലെ പത്തിന് ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ ദേശിയ വൈസ് പ്രസിഡന്റ് ഗൗരവ് ഡിഗ്ര ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
ഐ ബി എഫ് ദേശിയ പ്രസിഡന്റ് പി.എം ശങ്കരൻ മുഖ്യാതിഥിയാകും. പത്ര സമ്മേളനത്തിൽ കെആർ. ബൽരാജ്, സി. അമ്പുരാജ്, എം.കെ. രഞ്ജിത്ത്, എം. നൗഷാദ്, യു.പി ഷബിൻ കുമാർ എന്നിവർ പങ്കെടുത്തു.