മോദി ധിക്കാരിയായ പ്രധാനമന്ത്രി: കെ. സുധാകരൻ
1298031
Sunday, May 28, 2023 7:08 AM IST
ഇരിട്ടി: പ്രതികാര രാഷ്ട്രിയത്തിന്റെ മറവിൽ ജനാധിപത്യത്തെ കുഴിച്ചുമൂടി ഭരണഘടനാ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കിയ ധിക്കാരിയായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. രാജ്യത്ത് മതേതരത്വം സംരക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു. എടൂരിൽ ആറളം മണ്ഡലം കോൺഗ്രസ് ഭവൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സുധാകരൻ.കോൺഗ്രസ് ദുർബലമായാൽ നാട് വർഗിയ വാദികളുടെ കൈയിലമരുമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ജോഷി പാലമറ്റം അധ്യക്ഷനായിരുന്നു. കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം. ഷഫീർ മുഖ്യപ്രഭാഷണം നടത്തി. മീറ്റിംഗ് ഹാൾ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. വിവിധ പരിക്ഷകളിൽ ഉന്നത വിജയം നേടിയവരെ സണ്ണി ജോസഫ് എംഎൽഎ അനുമോദിച്ചു.
നേതാക്കളായ ചന്ദ്രൻ തില്ലങ്കേരി, തോമസ് വർഗീസ്, കെ.സി. മുഹമ്മദ് ഫൈസൽ, കെ. വേലായുധൻ, വി.ടി. തോമസ്, സി.വി. ജോസഫ്, സാജു യോമസ്, ജിമ്മി അന്തിനാട്ട്, പി.വി. ജോസഫ്, കെ.എം. പീറ്റർ, ഷിജി നടുപറമ്പിൽ, ജോസ് അന്ത്യാകുളം, തോമസ് തയ്യിൽ, മാത്തുക്കുട്ടി പന്തം പ്ലാക്കൻ, മിനി വിശ്വനാഥൻ, അയ്യൂബ്, അലക്സ് ബെന്നി, ലിലാമ്മ തോമസ്, പി.സി. സോണി, വി. ശോഭ, കെ.പി. സലീന, കെ.എ. ഫ്രാൻസിസ്, വൽസമ്മ പുത്തൻപുരയ്ക്കൽ, നാസർ ചാത്തോത്ത്, ജോർജ് ആലാംമ്പള്ളി, കെ.പി. ഹരീന്ദ്രൻ, ബെന്നി കൊച്ചുമല, ടി.പി. മാർഗരറ്റ്, കെ. അരവിന്ദാക്ഷൻ എന്നിവർ പ്രസംഗിച്ചു.