കഞ്ചാവുമായി ഒരാൾ പിടിയിൽ
1298030
Sunday, May 28, 2023 7:08 AM IST
തളിപ്പറമ്പ്: കഞ്ചാവുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. കോൾമൊട്ട സ്വദേശി കെ. നൗഷാദി (51) നെയാണ് തളിപ്പറമ്പ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 12 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ധർമശാല, കോൾമൊട്ട, കോടല്ലൂർ, തളിപ്പറമ്പ് ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിലാണ് ഇയാൾ പിടിയിലാകുന്നത്. പരിശോധന സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ കെ. ശരത്ത്, കെ.വിനീഷ്, പി.ആർ. വിനീത്, ഡ്രൈവർ അജിത്ത് എന്നിവരും ഉണ്ടായിരുന്നു.