കളഞ്ഞു കിട്ടിയ പണമടങ്ങിയ ബാഗ് തിരിച്ചേൽപിച്ച് കുട്ടികൾ മാതൃകയായി
1298029
Sunday, May 28, 2023 7:08 AM IST
ചപ്പാരപ്പടവ്: കളഞ്ഞു കിട്ടിയ ഫോണും പണവും അടങ്ങിയ ബാഗ് ഉടമയെ ഏൽപ്പിച്ചു കുട്ടികൾ മാതൃകയായി. ചപ്പാരപ്പടവ് പെരുമ്പടവ് റോഡിൽനിന്ന് വീണുകിട്ടിയ 7000 രൂപയും ഫോണുമടങ്ങിയ ബാഗാണ് ഉടമയെ തിരിച്ചേതൽപ്പിച്ചത്. തേജുൽ പന്നിയൂർ, അശ്വിൻ പന്നിയൂർ, നിവേദ് പറക്കോട്, ഷാരോൺ കുറുമാത്തൂർ എന്നിവർക്കാണ് ബാഗ് കളഞ്ഞു കിട്ടിയത്.
ബാഗിൽ ഉണ്ടായിരുന്ന കൂവേരി സർവീസ് സഹകരണ ബാങ്ക് പാസ്ബുക്കിന്റെ അടിസ്ഥാനത്തിൽ ബാങ്കിന്റെ ചപ്പാരപ്പടവ് മെയിൻ ബ്രാഞ്ചിൽ ബാഗും പണവും ഏൽപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ഉടമസ്ഥരെ വിളിച്ചുവരുത്തി ബാഗ് ഏൽപ്പിക്കുകയായിരുന്നു.