കെ​ട്ടി​ട നി​ർ​മാ​ണ പെ​ർ​മി​റ്റും ഫീ​സും കു​റ​യ്ക്ക​ണം; ഏ​രു​വേ​ശി ഗ്രാ​മപ​ഞ്ചാ​യ​ത്ത്
Sunday, May 28, 2023 7:08 AM IST
പ​യ്യാ​വൂ​ർ: കേ​ര​ള​ത്തി​ൽ കെ​ട്ടി​ട നി​ർ​മാ​ണ പെ​ർ​മി​റ്റ് ഫീ​സും പെ​ർ​മി​റ്റ് അ​പേ​ക്ഷ ഫീ​സും കു​ത്ത​നെ വ​ർ​ധി​പ്പി​ച്ച സ​ർ​ക്കാ​ർ തീ​രു​മാ​നം പി​ൻ​വ​ലി​ച്ച് ന്യാ​യ നി​ര​ക്കു​ക​ൾ പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗം സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

നി​ല​വി​ൽ ഉ​ണ്ടാ​യി​രു​ന്ന പെ​ർ​മി​റ്റ് ഫീ​സു​ക​ൾ ഭീ​മ​മാ​യി വ​ർ​ധി​പ്പി​ച്ച​ത് ക​ടു​ത്ത അ​നീ​തി​യും സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് താ​ങ്ങാ​ൻ ക​ഴി​യാ​ത്ത​തും ആ​ണ്. അ​തോ​ടൊ​പ്പംകൂ​ടാ​തെ കെ​ട്ടി​ട നി​കു​തി നി​ര​ക്ക് നി​ല​വി​ലു​ള്ള​തി​ന്‍റെ ഇ​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ച്ച​ത് സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് താ​ങ്ങാ​ൻ ക​ഴി​യു​ന്ന​ത് അ​ല്ലാ​ത്ത​തി​നാ​ൽ അ​ന്യാ​യ നി​ര​ക്ക് വ​ർ​ധ​ന അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്ക​ണം.

ജ​നം വ​ള​രെ​യേ​റെ ക​ഷ്ട​പ്പെ​ടു​ന്ന ഇ​ക്കാ​ല​ത്ത് ന്യാ​യ നി​ര​ക്കു​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്തു​വാ​ൻ ഉ​ത്ത​ര​വ് ഉ​ണ്ടാ​ക​ണ​മെ​ന്ന് ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി യോ​ഗം ഐ​ക്യ​ക​ണ്ഠേ​ന പ്ര​മേ​യം പാ​സാ​ക്കി സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.