ആംബുലൻസ് വാങ്ങി നൽകാമെന്നു പറഞ്ഞ് ഏഴ് ലക്ഷം തട്ടിയെന്ന്
1297730
Saturday, May 27, 2023 1:32 AM IST
ശ്രീകണ്ഠപുരം: പണം സ്വരൂപിച്ച് നൽകിയിട്ടും കോൺഗ്രസ് അധ്യാപക സംഘടനയ്ക്ക് ആംബുലൻസ് കൈമാറാതെ വഞ്ചിച്ചതിന് കേസ്.
കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) ഇരിക്കൂർ മേഖല സെക്രട്ടറി വി.സി. പ്രശാന്തിന്റെ പരാതിയിൽ ബംഗളൂരു നോർത്ത് ബസവേശ്വര നഗറിലെ ശൈലേഷിനെതിരേയാണ് കോടതി നിർദേശപ്രകാരം ശ്രീകണ്ഠപുരം പോലീസ് കേസെടുത്തത്.
2022 ജൂലൈ ആറിന് ആണ് സംഘടനയ്ക്ക് വേണ്ടി ആംബുലൻസ് വാങ്ങാൻ 7,18,000 രൂപ ശൈലേഷിന് കൈമാറിയത്. ആംബുലൻസിനുള്ള ക്വട്ടേഷൻ ഏറ്റെടുത്ത ശൈലേഷിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം നൽകിയത്. അധ്യാപകരിൽ നിന്നടക്കം സ്വരൂപിച്ചതാണ് തുക. പിന്നീട് ആംബുലൻസ് കൈമാറുകയോ പണം തിരിച്ച് നൽകുകയോ ചെയ്യാതിരുന്നതോടെയാണ് പരാതി നൽകിയത്.
അധ്യാപക നിയമനം
ചെറുപുഴ: കോഴിച്ചാൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ഇക്കണോമിക്സ് അധ്യാപക ഒഴിവുണ്ട്.
ഹൈസ്കൂൾ വിഭാഗത്തിൽ ഗണിത ശാസ്ത്രം, യുപി വിഭാഗത്തിൽ യുപിഎസ്ടി, ഹിന്ദി അധ്യാപക ഒഴിവുകളുണ്ട്. അഭിമുഖം: 29ന് രാവിലെ 11ന്.