കോക്കടവിലും പ്രാപ്പൊയിലിലും കെ-സ്റ്റോറുകൾ
1297727
Saturday, May 27, 2023 1:32 AM IST
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ കോക്കടവിലും, പ്രാപ്പൊയിലിലും അനുവദിച്ച കെ- സ്റ്റോറുകൾ പ്രവർത്തനം ആരംഭിച്ചു. ടി.ഐ. മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷൻ കെ.കെ. ജോയി, പഞ്ചായത്ത് അംഗങ്ങളായ കെ.എം. ഷാജി, സന്തോഷ് ഇളയിടത്ത്, വി. ഭാർഗവി, മിനി മാത്യു, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എം. സുബൈർ, എ. ബാലകൃഷ്ണൻ, കെ.എസ്. അനിൽ കുമാർ, ബിജു പുള്ളിക്കാട്ടിൽ, എം.വി. ഭാസ്കരൻ, ജോസ് പൂവത്തുംമൂട്ടിൽ, ഷിജു പുത്തൻ പറമ്പിൽ, കെ.എ. പൗലോസ്, താലൂക്ക് സപ്ലൈ ഓഫീസർ എം.എം. പ്രവീൺലാൽ, എ. ബുഷ്റബി എന്നിവർ പ്രസംഗിച്ചു.