മലിനജലം നിറഞ്ഞ് ഓവുചാൽ
1297725
Saturday, May 27, 2023 1:32 AM IST
ചപ്പാരപ്പടവ്: തളിപ്പറമ്പ് കൂര്‍ഗ് ബോര്‍ഡര്‍ റോഡില്‍ എളമ്പേരം പറയില്‍ നിര്‍മിച്ച ഓവുചാല്‍ അശാസ്ത്രീയതയെന്ന് പരാതി. വെള്ളമൊഴുകി പോകാനുള്ള സൗകര്യം ഒരുക്കാത്തതിനാല്‍ മലിന ജലം കെട്ടിക്കിടന്ന് പ്രദേശത്ത് രൂക്ഷഗന്ധം വമിക്കുകയാണ്.
സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഇതിലേക്കാണ് മലിനജലം ഒഴുക്കിവിടുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
മഴക്കാലമടുക്കാറായതോടെ ജലജന്യ രോഗങ്ങള്‍ അടയ്ക്കം പകരുന്നതിനും സാധ്യതകളേറെയാണ്. വെള്ളം ഒഴുകി പോകാത്തതിനാല്‍ കെട്ടിക്കിടന്ന് രൂക്ഷമായ ദുര്‍ഗന്ധമാണ് ഓവുചാലില്‍ നിന്നും വമിക്കുന്നത്. പ്രദേശത്ത് കൊതുക് ശല്യവും രൂക്ഷമാണ്.
പഞ്ചായത്ത് സെക്രട്ടറിക്കും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കും പരാതി നല്കാന് ഒരുങ്ങുകയാണ് പ്രദേശവാസികള്‍.