മട്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
1297720
Saturday, May 27, 2023 1:31 AM IST
മട്ടന്നൂർ: മട്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മട്ടന്നൂർ-തലശേരി റോഡിൽ ലിങ്ക്സ് മാളിന് മുന്നിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. തലശേരി ഭാഗത്ത് നിന്ന് മട്ടന്നൂരിലേക്ക് വരികയായിരുന്ന മാരുതി കാറിന്റെ മുൻഭാഗത്ത് നിന്നു പുക ഉയരുകയായിരുന്നു.
പുക ശ്രദ്ധയിൽപ്പെട്ട കാർ യാത്രികർ കാർ നിർത്തി പുറത്തിറങ്ങുകയായിരുന്നു. വിവരം അറിഞ്ഞ് മട്ടന്നൂരിൽ നിന്ന് അഗ്നിശമന സേനയെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. തീപിടിച്ചതിനെ തുടർന്ന് മട്ടന്നൂർ-തലശേരി റോഡിൽ അൽപ്പനേരം ഗതാഗതം തടസപെട്ടു.