ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണം; നിർണയ ക്യാന്പ് ഇന്ന്
1297719
Saturday, May 27, 2023 1:31 AM IST
ഉളിക്കൽ: സജീവ് ജോസഫ് എംഎൽഎ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ആർട്ടിഫിഷൽ ലിംബ്സ് മാനുഫാക്ച്വർസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെയും നാഷണൽ കരിയർ സെന്റർ ഫോർ ഡിഫറന്റ്ലി ഏബിൾഡ് തിരുവനന്തപുരം എന്നിവയുടെ ആഭിമുഖ്യത്തിൽ ഭിന്ന ശേഷിക്കാർക്കായുള്ള സഹായ ഉപകരണങ്ങൾ നൽകുന്നതിനുള്ള നിർണയം ഇന്ന് നടക്കും.
ഉളിക്കൽ വയത്തൂർ യുപി സ്കൂളിൽ രാവിലെ 9.30ന് സിനിമാതാരം ഡയാന ഹമീദ് ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ പങ്കെടുക്കുന്നവർ റേഷൻ കാർഡ്/മാസ വരുമാനം 22,500 ൽ താഴെ, ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരണമെന്ന് എംഎൽഎ അറിയിച്ചു.