ലോക പുകയില ദിനാചരണം: കടകളിൽ പരിശോധന നടത്തി
1297717
Saturday, May 27, 2023 1:31 AM IST
കൊട്ടിയൂർ: ലോക പുകയില ദിനാചരണവുമായി ബന്ധപ്പെട്ട് കൊട്ടിയൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കടകളിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.
കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സരുൺ ഘോഷ്, ഹെൽത്ത് ഇൻസ്പെക്ടർ ടി.എ. ജയ്സൺ, ടി.എ. ഷാഹിന എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.