സഹകരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കുഴഞ്ഞുവീണ് മരിച്ചു
1297493
Friday, May 26, 2023 10:12 PM IST
പയ്യാവൂർ: കേരള സഹകരണ വകുപ്പ് ജോയിന്റ് ഡയറക്ടർ (ഓഡിറ്റ് കൊല്ലം ജില്ല) തകിടിയേൽ ബിജു ജേക്കബ് (54) കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ രാവിലെ പത്തോടെ പ്രഭാത ഭക്ഷണത്തിനുശേഷം വീട്ടിൽ വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സഭവിച്ചിരുന്നു. ഭാര്യ: ലീന മാത്യു മാലക്കല്ല് പ്ലാച്ചേരിൽ കുടുംബാംഗം (അധ്യാപിക, പയ്യാവൂർ സേക്രഡ് ഹാർട്ട് ഹൈസ്കൂൾ). മക്കൾ: ആൽവിൻ, ഡാനി. സഹോദരങ്ങൾ: ബിനു, ബിന്ദു (ഇരുവരും പയ്യാവൂർ സേക്രഡ് ഹാർട്ട് ഹൈസ്കൂൾ അധ്യാപകർ). സംസ്കാരം നാളെ മൂന്നിന് പയ്യാവൂർ സെന്റ് ആൻസ് ടൗൺ ദേവാലയത്തിൽ നടക്കും.