അധ്യാപക ഒഴിവ്
1297438
Friday, May 26, 2023 12:56 AM IST
ചെറുപുഴ: പുളിങ്ങോം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒഴിവുകളുള്ള ജൂണിയർ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, വൊക്കേഷണൽ വിഷയങ്ങളായ ഫീൽഡ് ടെക്നീഷ്യൻ എയർ കണ്ടീഷണർ (യോഗ്യത: ബിടെക് മെക്കാനിക്കൽ), ഡയറി ഫാർമർ ഓൺട്രപ്രണർ (യോഗ്യത: വെറ്ററിനറി സയൻസിൽ ബിരുദം) എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.
യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 30ന് രാവിലെ 10ന് സ്കൂളിൽ ഹാജരാകണം.
പുളിങ്ങോം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി (ഫിസിക്കൽ സയൻസ്), യുപിഎസ്ടി, എൽപിഎസ്ടി ഒഴിവുകളുണ്ട്. അഭിമുഖം 29 ന് രാവിലെ 11ന് നടക്കും.
നെടുങ്ങോം: നെടുങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിലോസഫി (സീനിയർ), പൊളിറ്റിക്കൽ സയൻസ്, കൊമേഴ്സ് (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 29 ന് രാവിലെ 10 ന് സ്കൂൾ ഓഫീസിൽ നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.