വനിതാ കമ്മീഷന് അദാലത്ത്: 27 പരാതികള്‍ തീര്‍പ്പാക്കി
1297435
Friday, May 26, 2023 12:55 AM IST
കണ്ണൂർ: കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വനിതാ കമ്മീഷൻ അംഗം പി. കുഞ്ഞായിഷയുടെ അധ്യക്ഷതയിൽ നടത്തിയ സിറ്റിംഗിൽ പരിഗണനയക്ക് വന്ന 90 പരാതികളിൽ 27 എണ്ണം തീർപ്പാക്കി. പത്തെണ്ണത്തിൽ കമ്മീഷൻ വിശദമായ റിപ്പോർട്ട് തേടി.
53 പരാതികള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. അടുത്ത സിറ്റിംഗ് ജൂണ്‍ 20ന് നടക്കും. അദാലത്തില്‍ പാനല്‍ അഭിഭാഷകരായ കെ.പി. ഷിമ്മി, കെ.എം. പ്രമീള, ചിത്തിര ശശിധരന്, കൗണ്‍സിലര്‍ പി. മാനസ ബാബു, വനിതാ സെല്‍ ഓഫീസര്‍ കെ.പി. സിന്ധു എന്നിവർ പങ്കെടുത്തു.
മഴയ്ക്ക് മുൻപ്
നീരൊഴുക്ക് തടഞ്ഞത്
പുനഃസ്ഥാപിക്കണം:
ഹൈക്കോടതി
പാപ്പിനിശേരി: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി പാപ്പിനിശേരി തുരുത്തി തോടിന്റെ നീരൊഴുക്ക് തടഞ്ഞ നടപടി, മഴയ്ക്ക് മുൻപ് പുനഃസ്ഥാപിക്കണമെന്ന് ഹൈക്കോടതി. ഹൈവേ ബൈപാസ് പ്രവൃത്തിയുടെ ഭാഗമായി തുരുത്തി തോട് മൂടിയതിനെതിരേ പാപ്പിനിശേരി ഗ്രാമപഞ്ചായത്ത് ഹൈക്കോടതിയിൽ സമർപ്പിച്ച പരാതിയിലാണ് ഇടക്കാല ഉത്തരവ്.
ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ നിന്നുമാണ് ഉത്തരവുണ്ടായത്. ഉത്തരവിൽ മൺസൂൺ ആരംഭിക്കുന്നതിന് മുൻപ് വെള്ളം മുൻകാലങ്ങളിലെ പോലെ ഒഴുകി പോകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ദേശീയപാത അധികൃതർക്ക് നിർദ്ദേശം നൽകി. പാപ്പിനിശേരി പഞ്ചായത്തിന് വേണ്ടി അഡ്വ. പി.യു. ശൈലജനാണ് ഹാജരായത്.