ബാസ്കറ്റ്ബോൾ കോർട്ട് ഉദ്ഘാടനം ചെയ്തു
1297430
Friday, May 26, 2023 12:55 AM IST
തൊണ്ടിയിൽ: തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിൽ ബാസ്കറ്റ്ബോൾ, ടേബിൾ ടെന്നീസ്, വോളിബോൾ കോർട്ടുകളുടെ ഉദ്ഘാടനം അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ നിർവഹിച്ചു.
ഷട്ടിൽ കോർട്ടിന്റെ ഉദ്ഘാടനം ടി.എം. തുളസിധരൻ നിർവഹിച്ചു. തുടർന്ന് തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളും എടത്തൊട്ടി നവജ്യോതി ഇംഗ്ലീഷ് മീഡിയവും തമ്മിൽ ബാസ്കറ്റ്ബോൾ പ്രദർശന മത്സരവും നടന്നു.
ആർച്ച്പ്രീസ്റ്റ് റവ. ഡോ. തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപിക എൻ.എസ്. സൂസമ്മ, വാർഡ് മെംബർ രാജു ജോസഫ്, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.വി. സെബാസ്റ്റ്യൻ, തങ്കച്ചൻ കോക്കാട്ട്, മാത്യു ഒറ്റപ്ലാക്കൽ, ജോസ് പെരുമ്പനാനി, ബിന്ദുകൃഷ്ണ, ഷിജോ മാത്യു എന്നിവർ പ്രസംഗിച്ചു.