വന്യജീവി നിയമങ്ങള്‍ കാലോചിതമായി പരിഷ്കരിക്കണം: ജോയി കൊന്നക്കൽ
1297230
Thursday, May 25, 2023 12:59 AM IST
ഇരിട്ടി: അരനൂറ്റാണ്ട് പിന്നിട്ട വനം, വന്യജീവി നിയമങ്ങള്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തി മനുഷ്യരുടെ ജീവനും സ്വത്തിനും പരിരക്ഷ ലഭിക്കും വിധത്തില്‍ പരിഷ്കരിക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം വന്യമൃഗ ആക്രമണത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പേരില്‍ നരഹത്യ കുറ്റം ചുമത്തി കേസെടുക്കണം.
കേന്ദ്ര വനം-വന്യജീവി നിയമം ഭേദഗതി ചെയ്യുക, മലയോര ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, ജനങ്ങളെ ആക്രമിക്കുന്ന വന്യജീവികളെ വെടിവച്ചുകൊല്ലാന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കര്‍ഷക യൂണിയന്-എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അല്‍ഫോണ്‍സ് കളപ്പുര അധ്യക്ഷത വഹിച്ചു. മാത്യു കുന്നപ്പള്ളി, സജി കുറ്റിയാനിമറ്റം, കെ.ടി. സുരേഷ് കുമാര്‍, റെജി കാര്യങ്കല്‍, ജയ്സണ്‍ ജീരകശേരി, തോമസ് ഇടക്കരകണ്ടം, തോമസ് പണ്ടാരപ്പാട്ടം, തോമസ് വള്ളിക്കാവുങ്കൽ, അപ്പച്ചന് തുരുത്തേല്‍, ജോസ് ചേന്നക്കാട്ട്, സി.എം. ജോര്‍ജ്, മാത്യു പുളിക്കകുന്നേൽ, വി.വി. സേവി, വിപിന്‍ തോമസ്, ജയിംസ് മരുതാനിക്കാട്ട്, എ.കെ. രാജു, ബിനു ഇലവുങ്കല്‍, ജോര്‍ജ് ഓരത്തേൽ, ഡോ. ത്രേസ്യാമ്മ കൊങ്ങോല, ജോസ് കിഴക്കേപ്പടവത്ത്, സന്തോഷ് സെബാസ്റ്റ്യന്‍, ഏബ്രഹാം വെട്ടിക്കല്‍, ഷൈജു കുന്നോല എന്നിവര്‍ പ്രസംഗിച്ചു.