നവകേരള സൃഷ്ടി സർക്കാർ ലക്ഷ്യം: മുഖ്യമന്ത്രി
1297227
Thursday, May 25, 2023 12:58 AM IST
കൂത്തുപറമ്പ്: വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും സംയോജിപ്പിച്ച് ഒരു നവകേരളം സൃഷ്ടിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനുതകുന്ന ബൃഹത് പദ്ധതികളും പ്രദേശിക വികസനം ലക്ഷ്യം വച്ചുള്ള പദ്ധതികളും സർക്കാർ നടപ്പാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിലെ നവീകരിച്ച സ്കൂൾ ഗ്രൗണ്ടിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജില്ലാ പഞ്ചായത്ത് അംഗം ചന്ദ്രൻ കല്ലാട്ട് അധ്യക്ഷത വഹിച്ചു. ഡോ. ശിവദാസൻ എംപി, ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. അനിത, പഞ്ചായത്ത് വികസനകാര്യ സമിതി ചെയർപേഴ്സൺ എൻ. വിജിന, ബ്ലോക്ക് പഞ്ചായത്ത് അംഗം മുരിക്കോളി പവിത്രൻ, മുൻ ഇന്ത്യൻ താരം കെ. നിയാസ്, കണ്ണൂർ ഹോക്കി സെക്രട്ടറി റോയ്, നിർമിതി കേന്ദ്ര എൻജിനിയർ ശ്രീനാഥ്, സ്കൂൾ മാനേജർ കെ.പി. കരുണാകരൻ, മുഖ്യാധ്യാപിക രജനി അതിയടത്ത്, കെ. ഗണേശൻ എന്നിവർ പ്രസംഗിച്ചു.