കണ്ണൂർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ പ്രതിഷ്ഠാ പെരുന്നാൾ
1297226
Thursday, May 25, 2023 12:58 AM IST
കണ്ണൂർ: കണ്ണൂർ സെന്റ് തോമസ് ഓർത്തഡോക്സ് സുറിയാനിപ്പള്ളി പ്രതിഷ്ഠാ പെരുന്നാളും മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണവും ജൂൺ മൂന്ന്, നാല് തീയതികളിൽ നടക്കും. മൂന്നിനു വൈകുന്നേരം ആറിന് ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം, 6.30ന് സന്ധ്യാ നമസ്ക്കാരം, 7.20ന് പെരുന്നാൾ സന്ദേശം, എട്ടിന് പ്രദക്ഷിണം, 8.45ന് ശ്ലൈഹികവാഴ്വ്, സ്നേഹവിരുന്ന്.
നാലിനു രാവിലെ ഏഴിന് പ്രഭാത നമസ്ക്കാരം, എട്ടിന് ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽ കുർബാന. ദേവാലയത്തിന്റെ പുനർനിർമാണത്തിന് നേതൃത്വം നൽകിയ ഫാ. ബോബി പീറ്റർ, ഫാ. വർഗീസ് പുതുക്കുന്നേൽ എന്നിവർ സഹകാർമികത്വം വഹിക്കും. തുടർന്ന് മധ്യസ്ഥ പ്രാർഥന, പെരുന്നാൾ സന്ദേശം, പ്രദക്ഷിണം, ശ്ലൈഹികവാഴ്വ്, സ്നേഹ വിരുന്ന്. കൊടിയിറക്കത്തോടെ പെരുന്നാൾ സമാപിക്കും.