സർക്കാർ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകണം: ഇ.ജെ. ബാബു
1545853
Sunday, April 27, 2025 5:32 AM IST
മാനന്തവാടി: സർക്കാർ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു. ജോയിന്റ് കൗണ്‍സിൽ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നതിലും ശന്പളപരിഷ്കരണം നടപ്പാക്കുന്നതിലും ഡിഎ കുടിശിക നൽകുന്നതിലും സർക്കാർ അടിയന്തര തീരുമാനമെടുക്കണമെന്ന് ബാബു ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പ്രിൻസ് തോമസ് അധ്യക്ഷത വഹിച്ചു.
ജോയിന്റ് കൗണ്‍സിൽ സംസ്ഥാന സെക്രട്ടറി എസ്. സജീവ് സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ.എ. പ്രേംജിത്ത് പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ. ഷമീർ വരവുചെലവ് കണക്കും അവതരിപ്പിച്ചു. എം.സി. രാധിക രക്തസാക്ഷി പ്രമേയവും പി.പി. റഷീദ അനുശോചന പ്രമേയവും ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എ. പ്രതീഷ് ബാബു ക്രഡൻഷ്യൽ റിപ്പോർട്ടും വനിതാ കമ്മിറ്റി ജില്ലാ പ്രസിഡന്റ് വി. പുഷ്പ പ്രമേയങ്ങളും അവതരിപ്പിച്ചു. ജോയിന്റ് കൗണ്‍സിൽ സംസ്ഥാന സെക്രട്ടറി എം.എം. നജീം, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.എം. ജോയി, സംസ്ഥാന കൗണ്‍സിൽ അംഗങ്ങളായ കെ.ആർ. സുധാകരൻ, എം.പി. ജയപ്രകാശ്, വനിതാ കമ്മിറ്റി സെക്രട്ടറി പി.കെ. അനില എന്നിവർ പ്രസംഗിച്ചു. ആർ. ശ്രീനു സ്വാഗതവും ടി.കെ. യോഹന്നാൻ നന്ദിയും പറഞ്ഞു.
സേവനത്തിൽനിന്നു വിരമിക്കുന്ന കെ.എ. പ്രേംജിത്ത്, എം.കെ. രാധാകൃഷ്ണൻ, പി.ജി. അഖിലേശൻ എന്നിവർക്ക് യാത്രയയപ്പ് നൽകുന്നതിന് ചേർന്ന സമ്മേളനം ജോയിന്റ് കൗണ്‍സിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എസ്.പി. സുമോദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിതാ കമ്മിറ്റി അംഗം സി.എം. രേഖ അധ്യക്ഷത വഹിച്ചു.
ജോയിന്റ് കൗണ്‍സിൽ ജില്ലാ വൈസ് പ്രസിഡന്റ് പി.പി. സുജിത്കുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.എൻ. വിനോദ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി പ്രിൻസ് തോമസ്(പ്രസിഡന്റ്), പി.പി. സുജിത്കുമാർ, എ.സി. രാധിക, പി.കെ. വിജയൻ (വൈസ് പ്രസിഡന്റുമാർ), ടി.ഡി. സുനിൽമോൻ(സെക്രട്ടറി),കെ. ഷമീർ, പി.പി. റഷീദ,
ആർ. ശ്രീനു(ജോയിന്റ് സെക്രട്ടറിമാർ), എ. പ്രതീഷ് ബാബു (ട്രഷറർ), എം.പി. ജയപ്രകാശ്, കെ.ആർ. സുധാകരൻ (ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ), വി. പുഷ്പ (വനിതാ കമ്മിറ്റി പ്രസിഡന്റ്, സി.എം. രേഖ (വനിതാ കമ്മിറ്റി സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.