പ്രഫ.എം.ജി.എസ് നാരായണന്റെ നിര്യാണത്തിൽ അനുശോചിച്ചു
1545850
Sunday, April 27, 2025 5:32 AM IST
കൽപ്പറ്റ: പ്രഫ.എം.ജി.എസ് നാരായണന്റെ നിര്യാണത്തിൽ വയനാട് പ്രകൃതി സംരക്ഷണ സമിതി അനുശോചിച്ചു. വയനാടിന്റ ചരിത്ര സന്പന്നത അനാവരണം ചെയ്ത മഹാപണ്ഡിതനാണ് അദ്ദേഹമെന്ന് യോഗം ചൂണ്ടിക്കാട്ടി.അന്പലവയലിൽ ചരിത്ര മ്യൂസിയവും വയനാട് ചരിത്ര പഠന കേന്ദ്രവും സ്ഥാപിക്കാൻ മുൻകൈയെടുത്തത് എം.ജി.എസും സംഘവുമായിരുന്നുവെന്ന് യോഗം അനുസ്മരിച്ചു.
സെക്രട്ടറി തോമസ് അന്പലവയൽ അധ്യക്ഷത വഹിച്ചു. എൻ. ബാദുഷ, ബാബു മൈലന്പാടി, എം. ഗംഗാധരൻ, എ.വി. മനോജ്, സണ്ണി മരക്കടവ്, ഒ.ജെ. മാത്യു, സി.എസ്. ഗോപാലകൃഷ്ണൻ, പി.എം. സുരേഷ്, രാമകൃഷണൻ തച്ചന്പത്ത് എന്നിവർ പ്രസംഗിച്ചു.