ചീരാലിൽ ശല്യം ചെയ്യുന്ന പുലിയെ കണ്ടെത്താനായില്ല
1545844
Sunday, April 27, 2025 5:32 AM IST
സുൽത്താൻ ബത്തേരി: മേപ്പാടി റേഞ്ച് ഫോറസ്റ്റിലെ മുട്ടിൽ സെക്ഷൻ പരിധിയിലുള്ള ചീരാൽ മേഖലയിൽ ശല്യം ചെയ്യുന്ന പുലിയെ കണ്ടെത്തുത്തിന് വനസേന ശ്രമം തുടരുന്നു. സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നിർദേശപ്രകാരം വനപാലകർ ഇന്നലെ പുലിയെ തെരഞ്ഞെങ്കിലും സാന്നിധ്യം സ്ഥിരീകരിക്കാനായില്ല.
വനത്തിനു പുറമേ ജനവാസകേന്ദ്രത്തിലെ കാടുപിടിച്ച പ്രദേശങ്ങളിലും സേനാംഗങ്ങൾ തെരച്ചിൽ നടത്തി.
പുലിയെ പിടിക്കുന്നതിന് പ്രദേശത്ത് കൂട് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണെന്ന് മേപ്പാടി റേഞ്ച് ഓഫീസർ കെ.വി. ബിജു അറിയിച്ചു.