വനാതിർത്തി പ്രദേശങ്ങളിൽ ടൂറിസം നിയന്ത്രിക്കണം: പ്രകൃതി സംരക്ഷണ സമിതി
1545857
Sunday, April 27, 2025 5:39 AM IST
കൽപ്പറ്റ: വനാതിർത്തി പ്രദേശങ്ങളിൽ ടൂറിസം നിയന്ത്രിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മേപ്പാടി എരുമക്കൊല്ലി പൂളക്കുന്നിൽ മുൻ തോട്ടം തൊഴിലാളി അറുമുഖൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടാൻ ഇടയാക്കിയത് പ്രദേശത്തിനടുത്ത് നടന്നുവരുന്ന അനിയന്ത്രിത ടൂറിസം പ്രവർത്തങ്ങളാണെന്ന് യോഗം ആരോപിച്ചു.
മേപ്പാടി പഞ്ചായത്തിൽ മാത്രം 500ൽ അധികം ടൂറിസം സംരംഭങ്ങൾ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുണ്ടെന്ന് കുറ്റപ്പെടുത്തി.
വിഷയത്തിൽ സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. പ്രസിഡന്റ് എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. എം. ഗംഗാധരൻ, തോമസ് അന്പലവയൽ, ഒ.ജെ. മാത്യു, ബാബു മൈലന്പാടി, എ.വി. മനോജ്, സണ്ണി മരക്കടവ്, പി.എം. സുരേഷ് എന്നിവർ പ്രസംഗിച്ചു.