രേഖകളില്ലാത്ത 57,55,200 രൂപ പിടിച്ചെടുത്തു
1545311
Friday, April 25, 2025 5:57 AM IST
മാനന്തവാടി: മതിയായ രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 57,55,200 രൂപ പോലീസ് പിടിച്ചെടുത്തു.
ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശികളായ ശങ്കരരാജ്, രാജ എന്നിവരെ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം തലപ്പുഴ 43-ാം മൈലിൽ എസ്ഐ കെ.എം. സാജു, പ്രൊബേഷൻ എസ്ഐമാരായ കെ.പി. മൻസൂർ, മിഥുൻ അശോക്, സിപിഒ സോഹൻലാൽ എന്നിവർ അടങ്ങുന്ന സംഘം വാഹന പരിശോധനയിലാണ് പണം കണ്ടെടുത്തത്.
പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന ഒരു രേഖയും കാർ യാത്രികരുടെ പക്കൽ ഉണ്ടായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു.