അഖില കേരള വോളിബോൾ ടൂർണമെന്റ് നടത്തി
1545039
Thursday, April 24, 2025 5:40 AM IST
പുൽപ്പള്ളി: പെരിക്കല്ലൂർ കെസിസിയുടെയും പൗരവേദിയുടെയും ചേർന്ന് ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ അഖില കേരള വോളിബോൾ ടൂർണമെന്റ് പെരിക്കല്ലൂർ സെന്റ് തോമസ് ഫ്ളഡ് ലിറ്റ് സ്റ്റേഡിയത്തിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അംഗം മേഴ്സി ബെന്നി ഉദ്ഘാടനം ചെയ്തു മനോജ് ഉതുപ്പാൻ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജീസ്റ മുനീർ, സുധ നടരാജൻ, ജോയി ജോസഫ്, ജോണി പുത്തൻകണ്ടം എന്നിവർ പ്രസംഗിച്ചു.